- ഇതുവരെ ചെയ്യാത്ത എന്താണ് ഈ വർഷം നിങ്ങൾ ആദ്യമായി ചെയ്തത്?
- വർഷത്തിന്റെ ആരംഭത്തിൽ എടുത്ത പ്രതിജ്ഞകൾ പാലിക്കാൻ കഴിഞ്ഞോ?
- നിങ്ങൾക്ക് അടുത്ത ആരെങ്കിലും കുഞ്ഞിന് ജന്മം നൽകിയോ?
- നിങ്ങൾക്ക് അടുത്ത ആരെങ്കിലും മരണപ്പെട്ടോ?
- ഏതൊക്കെ നഗരങ്ങൾ/സംസ്ഥാനങ്ങൾ/രാജ്യങ്ങൾ സന്ദർശിച്ചു?
- ഈ വർഷം നിങ്ങൾക്ക് ഇല്ലാതിരുന്നതും അടുത്ത വർഷം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതും എന്താണ്?
- ഈ വർഷത്തെ ഏതൊക്കെ തീയതികൾ നിങ്ങളുടെ ഓർമ്മയിൽ എന്നും നിലനിൽക്കും, എന്തുകൊണ്ട്?
- ഈ വർഷത്തെ നിങ്ങളുടെ ഏറ്റവും വലിയ നേട്ടം എന്തായിരുന്നു?
- ഈ വർഷത്തെ നിങ്ങളുടെ ഏറ്റവും വലിയ പരാജയം എന്തായിരുന്നു?
- നിങ്ങൾ നേരിട്ട മറ്റ് പ്രയാസങ്ങൾ എന്തൊക്കെയായിരുന്നു?
- നിങ്ങൾക്ക് അസുഖമോ പരിക്കോ ഉണ്ടായോ?
- നിങ്ങൾ വാങ്ങിയ ഏറ്റവും നല്ല സാധനം എന്തായിരുന്നു?
- ആരുടെ പെരുമാറ്റമാണ് നിങ്ങൾക്ക് ആഘോഷിക്കപ്പെടണം എന്ന് തോന്നിയത്?
- ആരുടെ പെരുമാറ്റമാണ് നിങ്ങളെ നിരാശപ്പെടുത്തിയത്?
- നിങ്ങളുടെ പണം കൂടുതലും എവിടെയാണ് ചെലവായത്?
- ഏത് കാര്യത്തിലാണ് നിങ്ങൾ വളരെ, വളരെ, വളരെ ആവേശഭരിതനായത്?
- ഏത് പാട്ട് കേട്ടാലാണ് നിങ്ങൾക്ക് ഈ വർഷം ഓർമ്മ വരിക?
- കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, നിങ്ങൾ: സന്തോഷവാനോ ദുഃഖിതനോ? മെലിഞ്ഞോ തടിച്ചോ? സമ്പന്നനോ ദരിദ്രനോ?
- നിങ്ങൾ കൂടുതൽ ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ എന്തൊക്കെ?
- നിങ്ങൾ കുറച്ച് ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ എന്തൊക്കെ?
- അവധിക്കാലം എങ്ങനെയാണ് ചെലവഴിക്കുന്നത്?
- ഈ വർഷം നിങ്ങൾ ഒരു തവണയെങ്കിലും പ്രണയിച്ചോ?
- കഴിഞ്ഞ വർഷം വെറുക്കാതിരുന്ന ആരെയെങ്കിലും ഇപ്പോൾ വെറുക്കുന്നുണ്ടോ?
- നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോ ഏതായിരുന്നു?
- നിങ്ങൾ വായിച്ച ഏറ്റവും നല്ല പുസ്തകം ഏതായിരുന്നു?
- ഈ വർഷത്തെ നിങ്ങൾ കണ്ടെത്തിയ ഏറ്റവും മികച്ച സംഗീതം ഏതാണ്?
- നിങ്ങളുടെ പ്രിയപ്പെട്ട സിനിമ ഏതായിരുന്നു?
- നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം എന്തായിരുന്നു?
- നിങ്ങൾ ആഗ്രഹിച്ചതും ലഭിച്ചതും എന്തായിരുന്നു?
- നിങ്ങൾ ആഗ്രഹിച്ചതും ലഭിക്കാതിരുന്നതും എന്തായിരുന്നു?
- നിങ്ങളുടെ ജന്മദിനം എങ്ങനെ ആഘോഷിച്ചു?
- നിങ്ങളുടെ വർഷത്തെ കൂടുതൽ സംതൃപ്തമാക്കാൻ കഴിയുമായിരുന്ന ഒരു കാര്യം എന്താണ്?
- ഈ വർഷത്തെ നിങ്ങളുടെ വ്യക്തിഗത ഫാഷൻ എങ്ങനെ വിശേഷിപ്പിക്കും?
- എന്താണ് നിങ്ങൾക്ക് മാനസികമായി കരുത്തു തന്നത്?
- ഏത് സെലിബ്രിറ്റി/പൊതുപ്രവർത്തകനെയാണ് നിങ്ങൾ ഏറ്റവും അഭിനന്ദിച്ചത്?
- ഏത് രാഷ്ട്രീയ വിഷയമാണ് നിങ്ങളെ ഏറ്റവും കൂടുതൽ ചലിപ്പിച്ചത്?
- ആരെക്കുറിച്ചാണ് നിങ്ങൾ ഏറ്റവും കൂടുതൽ ഓർത്തത്?
- നിങ്ങൾ പുതുതായി പരിചയപ്പെട്ടവരിൽ ഏറ്റവും മികച്ച വ്യക്തി ആരായിരുന്നു?
- ഈ വർഷം നിങ്ങൾ പഠിച്ച വിലപ്പെട്ട ജീവിത പാഠം എന്താണ്?
- ഈ വർഷത്തെ ഏറ്റവും ചുരുക്കി നിങ്ങൾ എങ്ങനെ വിശേഷിപ്പിക്കും, ഒരു സിനിമ ഡയലോഗൊ, മഹദ്‌വചനമോ, ഒക്കെ വേണമെങ്കിൽ ഉപയോഗിക്കാം?